തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ നിന്ന് പി.ടി.കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിനെതിരെ ഇടതുപക്ഷക്യാംപുകളിൽ വിമർശനമുയർന്നു. പൊള്ളുന്ന രാഷ്ട്രീയം പ്രമേയമായ ചിത്രത്തെ മലയാളസിനിമാവിഭാഗത്തിലും പരിഗണിച്ചില്ല. സെലക്ഷൻ കമ്മിറ്റി നിലപാടിനെതിരെ സംവിധായകൻ സമൂഹമാധ്യമങ്ങളിലും സജീവമായി.
മുഖ്യമന്ത്രി പിണറായിവിജയൻ തന്നെ ക്ലാപ്പടിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. തുടങ്ങിയത്. മതാധിഷ്ഠിതവിലക്കുകൾ സാമൂഹ്യജീവിതത്തിന്റെ താളം തെറ്റിക്കുന്നതും മൂല്യബോധത്തിന്റെ അട്ടിമറികളും പ്രമേയമായ സിനിമയുടെ പ്രചാരണത്തിന് തലയെടുപ്പുള്ള ഇടതുസഹയാത്രികരും ഒപ്പമുണ്ടായിരുന്നു. പ്രതിരോധത്തിന്റെ സിനിമാഭാഷ്യം പ്രേക്ഷകരിലെത്തിക്കാനുള്ള അവസരം സംവിധായകന് നിഷേധിച്ചുവെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്
മികച്ച സാങ്കേതികവിദഗ്ധരെയും പ്രതിഭകളെയും അണിനിരത്തിയായിരുന്നു സിനിമ പൂർത്തിയാക്കിയത്. കമ്യൂണിസ്റ്റ് സഹയാത്രികനായ സംവിധായകൻ പുരസ്കാരാർഹമായ പല സിനിമകളുടെയും സംവിധായകനും നിർമാതാവുമായിരുന്നു . രണ്ടുവട്ടം ഗുരുവായൂരിൽ നിന്ന് ഇടതുമുന്നണി എം എൽ എയുമായിരുന്നു