ചൈനീസ് കമ്പനിയുടെ ഷവോമി മി മിക്സ് 2 അവതരപ്പിച്ചു. 18:9 ആസ്പെക്റ്റ് റേഷ്യോയുള്ള അരിക് കുറഞ്ഞ (ബെസേല്‍-ലെസ്) കൂറ്റന്‍ 5.99 ഇഞ്ച് ഡിസ്പ്ലേ, സിറാമിക് ബോഡി, 6 ജിബി റാം, മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ എന്നിവയാണ് മി മിക്സ് 2 വിന്റെ പ്രധാന പ്രത്യേകതകള്‍. മി മിക്സ് 2 വിന്റെ കീഴ്ഭാഗത്തെ വിളുമ്പ് നേരത്തെ ഇറങ്ങിയ മി മിക്സില്‍ നിന്നും 12 ശതമാനം ചെറുതുമാണ്. കൂടാതെ ഹിഡന്‍ സൗണ്ട് ഗൈഡഡ് സ്പീക്കര്‍, അള്‍ട്രാസോണിക് പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പുതിയ ഹാന്‍ഡ് സെട്ടിനോപ്പം ഇരട്ടക്യാമറകളോടു കൂടിയ ഷവോമി മി നോട്ട് 3 യും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്പെഷ്യല്‍ എഡിഷന്‍ മി മിക്സ് 2 വും ഷവോമി പുറത്തിറക്കിയിട്ടുണ്ട്.
ഷവോമി മി മിക്സ് 2 ന്‍റെ വില, ആദ്യ വിൽപന തീയതി
ഷവോമി മി മിക്സ് 2 വിന്റെ 6 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്‍റെ വില 3,299 ചൈനീസ് യുവാന്‍ (ഏകദേശം 32,300 ഇന്ത്യന്‍ രൂപ) ആണ്. 6ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 3,599 ചൈനീസ് യുവാനും (ഏകദേശം 35,300 ഇന്ത്യന്‍ രൂപ), 6 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,999 ചൈനീസ് യുവാനും (ഏകദേശം 39,200 ഇന്ത്യന്‍ രൂപ) ആണ് വില. ഫുള്‍ സിറാമിക് ബോഡിയോടു കൂടിയ, 8 ജിബി റാം/128 ജിബി സ്റ്റോറേജ്, ഷവോമി മി മിക്സ് 2 സ്പെഷ്യല്‍ എഡിഷന് 4,999 ചൈനീസ് യുവാന്‍ (ഏകദേശം 46,000 ഇന്ത്യന്‍ രൂപ) ആണ് വില.