എല്ലാ പ്രേക്ഷകര്‍ക്കും ദീപാവലി ആശംസകള്‍. ദീപാവലിയോടനുബന്ധിച്ച് ഓഹരിവിപണിയെക്കുറിച്ചുള്ള പ്രത്യേകപരിപാടിയായ മുഹൂര്‍ത്തവ്യാപാരത്തിലേക്ക് സ്വാഗതം. സംവത് 2073ല്‍ ഓഹരിവിപണിയുടെ മികച്ച പ്രകടനമാണ് നടത്തിയത്. വിപണി ആദ്യമായി പുതിയ ഉയരങ്ങള്‍ കണ്ടെത്തി.
സംവത് 2074 എങ്ങനെയായിരിക്കും എന്ന പ്രതീക്ഷയും ഈവര്‍ഷം നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാങ്ങാവുന്ന ഓഹരികളെക്കുറുച്ചും ചര്‍ച്ച ചെയ്യുന്നതാണ് ഈ പരിപാടി. ഷെയര്‍ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ വെല്‍ത്തിന്റെ സി.ഇ.ഒ റാംകിയാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ഓഹരികള്‍ നിര്‍ദേശിക്കുക. മുഹൂര്‍ത്ത വ്യാപാരത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
സംവത് 2073 കടന്നുപോകുന്നത് ഓഹരിവിപണിക്ക് മികച്ച നേട്ടങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം സെന്‍സെക്സും നിഫ്റ്റിയും മികച്ച ഉയരങ്ങള്‍ കണ്ടു. സെന്‍സെക്സ് നേടിയത് 4643 പോയിന്‍്, നിഫ്റ്റി കയറിയതാകട്ടെ 1573 പോയിന്‍റും. വിപണിയിലൂടെ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 25 ലക്ഷം കോടിയുടേതാണ്.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ നിന്ന് പി.എസ്.സുദീപും ഷെയര്‍വെല്‍ത്തിന്റെ തൃശൂരിലുള്ള ട്രേഡിങ് ടെര്‍മിനലില്‍ നിന്ന് നിഖില്‍ ഡേവിസും ചേരുന്നു.
സംവത് 2074ല്‍ വിപണിയുടെ പ്രതീക്ഷകള്‍
*മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി നിക്ഷേപപദ്ധതികളില്‍ വന്‍കുതിപ്പ്
*നേരിട്ടുള്ള നിക്ഷേപങ്ങളില്‍ ചില്ലറ നിക്ഷേപകരില്‍ നിന്നുള്ള പിന്തുണ
*ആഭ്യന്തരസ്ഥാപനങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപം
*നാണ്യപ്പെരുപ്പ് നിരക്കില്‍ ഇടിവ്
*വായ്പാനിരക്കുകളില്‍ ആര്‍ബിഐ വരുത്തിയേക്കാവുന്ന ഇളവുകള്‍
*ഡോളറിനെതിരെ രൂപ ശക്തി പ്രാപിക്കുന്നത്.