ബാഹുബലിയുടെ കിടിലന്‍ വിജയത്തോടെ പ്രഭാസും അനുഷ്‌ക ഷെട്ടിയും ഇന്ന് ഇന്ത്യ മുഴുവന്‍ സുപരിചിതരാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ദി കണ്‍ക്ലൂഷന്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് ശുഭപര്യവസായി ആയതോടെ ആരാധകരുടെ മനസില്‍ ഉടലെടുത്ത മോഹമാണ് പ്രഭാസിന്റെയും അനുഷ്‌കയുടെയും എപ്പിസോഡ് ജീവിതത്തിലും ആവര്‍ത്തിക്കണമെന്നത്.
പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന് ശക്തമായ പ്രചരണവും വന്നു. എന്നാല്‍ ഇരുവരും ഇതിനെ അതിശക്തിയുക്തം നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയൊരു പ്രചരണം കൂടി എത്തിയിരിക്കുന്നു. ബാഹുബാലി താരങ്ങള്‍ ഈ ഡിസംബറില്‍ എന്‍ഗേജ്ഡ് ആകാന്‍ പോകുന്നുവെന്ന്. പക്ഷേ ഇത്തരം റൂമറുകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രഭാസുമായുള്ള വിവാഹനിശ്ചയം കണക്കിലെടുത്ത് ശരീരഭാരം കുറയ്ക്കാനുള്ള തീവ്രപരിശീനത്തിലാണ് അനുഷ്‌കയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇരുവരുടെയും ഇടയില്‍ പ്രണയമില്ലെന്ന് പ്രഭാസും അനുഷ്‌കയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ അതൊന്നും ഒരു വിഷയമേ ആക്കിയില്ല.
അനുഷ്‌ക തന്റെ കുടുംബസുഹൃത്താണെന്നും അതിനപ്പുറമുള്ള ബന്ധമില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞിരുന്നു. അനുഷ്‌കയും ഞാനും തീരുമാനിച്ചിരിക്കുന്നത് ഇത്തരം വാര്‍ത്തകളോട് കണ്ണടയ്ക്കാനാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളോളമായി കുടുംബസുഹൃത്തുക്കളാണ് ഞങ്ങള്‍. പരസ്പരം ഞങ്ങള്‍ക്ക് നന്നായി അറിയാം-പ്രഭാസ് പറഞ്ഞു.