പ്രഭാസ് ആരാധകർക്ക് അൽപം സങ്കടമുള്ള വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്ന് കേൾക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വിതരണത്തിന് ഏറ്റെടുത്തത് സംവിധായകൻ കരൺജോഹർ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം കരൺജോഹർ ചിത്രത്തിലൂടെയായിരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊന്ന് ഉടനുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
കരൺജോഹർ ചിത്രത്തിൽ അഭിനയിക്കാൻ 20 കോടി രൂപ പ്രഭാസ് പ്രതിഫലം ചോദിച്ചുവെന്നാണ് കേൾക്കുന്നത്. 20 കോടിയാണത്രേ പ്രഭാസ് ബോളിവുഡ് ചിത്രത്തിന് പ്രതിഫലം ചോദിച്ചത്. ഇത് താങ്ങാനാകില്ലെന്നാണ് കരൺ ജോഹർ പറയുന്നത്. തെലുങ്കിൽ പ്രഭാസിന് അത്രയും ലഭിക്കുമായിരിക്കും എന്നാൽ തന്റെ സിനിമകൾക്ക് അത്രയും വലിയ തുക നൽകാൻ കെൽപില്ലെന്നും കരൺ പറഞ്ഞു.
ബാഹുബലിയുടെ വിജയത്തിന് ശേഷം പ്രഭാസിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. അതിനാൽ തന്നെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ് പ്രഭാസ്.