ഹോളിവുഡ് സിനിമാനിർമാതാവ് ഹാർവി വെയ്ൻസ്റ്റീന്‍റെ ലൈഗീകാതിക്രമ കഥകളോടുള്ള, പ്രിയങ്കചോപ്രയുടെ പ്രതികരണം സിനിമാലോകത്ത് പുതിയചർച്ചയാകുന്നു. ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.
ഈമാസം ആദ്യമാണ് ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനും, അദ്ദേഹവുമായി ബന്ധപ്പെട്ട ലൈംഗീകചൂഷണ കഥകളും വാർത്തയാകാൻ തുടങ്ങിയത്. സിനിമയിലവസരം നൽകുന്ന നായികമാരെയടക്കമുള്ള സ്ത്രീകളെ വെയ്ൻസ്റ്റീൻ ലൈംഗീകമയി ചൂഷണം ചെയ്തിരുന്നുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. വാർത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൊഴുത്തു. നടി ഐശ്യര്യറായെയും വൈന്‍സ്റ്റിന്‍ മോശം ഉദ്ദേശത്തോടെ നോട്ടമിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്, ഐശ്വര്യയുടെ മാനേജറാണ്. ചെറുതുംവലുതുമായി പ്രതികരണം ധാരാളംനടക്കുമ്പോഴാണ് ഒരുപാട് മുഖങ്ങളിലേക്ക് വിരൽചൂണ്ടിയുള്ള പ്രിയങ്കചോപ്രയുടെ പ്രതികരണമെത്തിയത്. "ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ട്. സെക്സല്ല, അധികാരമാണ് സിനിമാരംഗത്തെ പ്രശ്നം. ചില സൂപ്പർതാരങ്ങള്‍ കാരണമാണ് സിനിമാരംഗത്തെ ചില സ്ത്രീകളുടെ സ്വപ്നംതകരുന്നത്. നിങ്ങൾ എന്ത്‍വേഷം ധരിക്കണമെന്നതുപോലും മറ്റുള്ളവർ തീരുമാനിക്കപെടുന്നത് അപകടമാണ്."
പ്രിയങ്കയുടെ അഭിപ്രായപ്രകടനത്തെ പിന്തുണച്ചും വിമർശിച്ചുമാണ് ഇപ്പോഴത്തെ ചർച്ച. സമൂഹമാധ്യമങ്ങളും അത് ഏറ്റുപിടിച്ചിട്ടുണ്ട്. 'എ കിഡ് ലൈക്ക് ജെയ്ഡ്, ഈസിൻറ് ഇറ്റ് റോമാൻറിക് തുടങ്ങിയ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം