റോക്ക് ആന്റ് റോള്‍ ഇതിഹാസം ഫാറ്റ്സ് ഡോമിനോ അന്തരിച്ചു. വിസ്മയം നിറയുന്ന സംഗീതം കൊണ്ട് പതിറ്റാണ്ടുകളാണ് ഡോമിനോ റോക്ക് സംഗീതത്തില്‍ നിറഞ്ഞത്. ഇന്നും തിരുത്തപ്പെടാത്ത നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് അദ്ദേഹം. 1950 ല്‍ തുടങ്ങി ഇൗ നിമിഷം വരെ ലോകമെമ്പാടുമുള്ള സംഗീതആരാധകരില്‍ ആവേശത്തിര നിറയ്ക്കുന്ന ഗാനം. പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും 'ദി ഫാറ്റ് മാന്‍' ഡോമിനോയുെട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി നിലനില്‍ക്കുന്നു. റോക്ക് ആന്റ് റോള്‍ സംഗീതത്തിന്റെ യഥാര്‍ഥ രാജാവെന്ന വിശേഷണം ഇന്നും ഡോമിനോയ്ക്ക് സ്വന്തം. 1950-1960 കാലഘട്ടങ്ങളിലായിരുന്നു മാസ്മരികസംഗീതം ലോകശ്രദ്ധ നേടിയത്.
പതിനാലാം വയസില്‍ സംഗീതലോകത്തേക്ക്. അനുകരിക്കാന്‍പ്പെടാന്‍ കഴിയാത്ത വശ്യസംഗീതത്തെ മാന്ത്രികവിരലുകള്‍ കൊണ്ട് അനശ്വരമാക്കിയ ഡോമിനോയ്ക്ക് മുന്നില്‍ പതിറ്റാണ്ടുകള്‍ ലയിച്ചു നിന്നു. പരമ്പരാഗത താളത്തെ കൂടി ഇടകലര്‍ത്തിയായിരുന്നു ഡോമിനോ പാട്ടുകളെല്ലാം താളങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സംഗീതവിരുന്നുകള്‍. അതേ ചടുലതയോടെ തന്നെ ആ സംഗീതം ലോകം ശ്രവിച്ചു. ഇന്നും തിരുത്തപ്പെടാത്ത ഒട്ടേറെ ലോക റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ ബാക്കിവച്ചാണ് റോക്ക് സംഗീതത്തിന്റെ കുലപതി 89-ാം വയസില്‍ വിടവാങ്ങുന്നത്.