ഋഗ്വേദ മന്ത്രങ്ങൾ പാശ്ചാത്യ ശൈലിയിൽ ആലപിച്ചു കേട്ടപ്പോൾ തലസ്ഥാനത്തെ സംഗീത പ്രേമികൾക്കത് വേറിട്ട വിരുന്നായി. ബാംഗ്ളൂർ മെൻ ക്വയറാണ് തിരുവനന്തപുരത്ത് അപൂർവ്വ സംഗീത വിരുന്നൊരുക്കിയത്. വരുണ ഭാഗവാനെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനത്തോടെയായിരുന്നു തുടക്കം.
അവർ 15 പേർ പുരുഷ ശബ്ദങ്ങൾ മാത്രമുള്ള ബാംഗ്ളൂർ മെൻ ക്വയർ ആദ്യമായാണ് കേരളത്തിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വരികൾ ചിട്ടപ്പെടുത്തിയതാകട്ടെ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞനായിരുന്ന ഗുസ്താവ് ഹോൾസ്റ്റ്സും.
ഇടയ്ക്ക് വിമൽ കുര്യൻ പിയാനോയിൽ വിസ്മയം തീർത്തു. ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിങ് ആർട്സാണ് പരിപാടി സംഘടിപ്പിച്ചത്.