എസ് ജാനകിയുടെ ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിനു മൈസൂരുവിൽ പര്യവസാനം. കർണാടകയിലെ ആരാധകർ ഒരുക്കിയ വിരാമ സംഗീത നിശയിൽ നാലരമണിക്കൂർ നേരം അവസാനമായി ആരാധകർക്കായി ജാനകിയമ്മ പാടി. ആസ്വാദകരെ വിസ്മയിപ്പിച്ച ശബ്ദമാധുര്യം കൊട്ടാരനഗരി ശ്രവിച്ചു.അവസാനമായി.
ഇഷ്ടത്തിന്റെ കണക്കുപുസ്തകത്തിലെ ഗാനങ്ങളെല്ലാം ജാനകിയമ്മ ആരാധകർക്കായി പാടിതീർത്തു. പത്തുകല്പനകൾ എന്ന മലയാള ചിത്രത്തിലൂടെ സംഗീതരംഗത്തോട് വിടപറഞ്ഞ ജാനകിയമ്മ ആരാധകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിരാമ സംഗീതനിശയിൽ പാടിയത്.
നാലുമണിക്കൂർ പാടിയശേഷം ഹൃദയം കവാർന്ന ഗാനങ്ങൾ പിന്നിലവശേഷിപ്പിച്ചു വാനപ്രസ്ഥത്തിനായി പാട്ടിന്റെ 'അമ്മ പടിയിറങ്ങി.