സാമൂതിരി രാജകുടുംബം ഉള്‍പ്പെടെയുള്ള ക്ഷേത്രം ഊരാളന്മാര്‍ക്കെതിരെ മലബാര്‍ദേവസ്വം ബോര്‍ഡ്. ഇവര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമാണെന്ന് ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു മനോരമ ന്യൂസിനോട് പറഞ്ഞു. ക്ഷേത്രഭരണം പൂര്‍ണമായും ബോര്‍ഡിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റിഭരണത്തില്‍ ക്ഷേത്രങ്ങളിലെ ധനവിനിയോഗത്തില്‍ ക്രമക്കേടുണ്ട്,നിയമന കാര്യത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടക്കുന്നു.തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായ മലബാര്‍ ദേവസ്വംബോര്‍ഡിലും ട്രസ്റ്റിമാര്‍ക്ക് ആചാരപരമായ അധികാരം മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നും ഒകെ വാസു പറഞ്ഞു. സിപിഎമ്മുകാര്‍ വിട്ടുനില്‍ക്കുന്നത് കൊണ്ടാണ് ആര്‍എസ്എസുകാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത്. ഇവര്‍ യഥാര്‍ഥ വിശ്വാസികള്‍ അല്ലെന്നും അദേഹം പറഞ്ഞു
സാമൂതിരി വള്ളുവക്കോനാതിരി ചിറക്കല്‍ രാജകുടുംബങ്ങളുടെ അധികാരത്തിലിരിക്കുന്ന പ്രമുഖ ക്ഷേത്രങ്ങളുടെ നടത്തിപ്പവകാശത്തിനായി ബോര്‍ഡ് വര്‍ഷങ്ങളായി ശ്രമം തുടരുകയാണ്.ട്രസ്റ്റിമാരുടെ അധികാരം നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന ഗോപാലകൃഷ്ണന് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍്ക്കാരിന്റെ സജീവപരിഗണനയിലിരിക്കുമ്പോഴാണ് ദേവസ്വം പ്രസിഡന്‍റിന്റെ പ്രസ്താവന.ബിജെപിയില്‍ നിന്നും സിപിഎമ്മിെലത്തിയ ഒകെ വാസു കഴിഞ്ഞദിവസമാണ് ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്.