E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പാതിരാത്രി രണ്ടുവയസ്സുകാരൻ ഒറ്റയ്ക്കു ദേശീയ പാതയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-appu-father
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പാതിരാത്രി  ദേശീയപാതയിൽ ഒറ്റയ്ക്കെത്തിയ രണ്ടുവയസ്സുകാരനെ ഹോട്ടൽ ജീവനക്കാർ രക്ഷപ്പെടുത്തി. പറമ്പയം പാലത്തിനു താഴെ തരിശുപാടത്തു കുടിൽ കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം  കുമാറിന്റെ മകൻ അപ്പുവിനെയാണു ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയത്.

കുമാർ  അഞ്ചു വർഷമായി  പാടത്താണു താമസം. രാത്രിയിൽ ദേശീയപാതയോരത്തെ കടവരാന്തയിൽ കിടക്കും. ചൊവ്വാഴ്ച രാത്രി  കുമാർ അപ്പുവിനൊപ്പമാണു കടവരാന്തയിൽ ഉറങ്ങാനായെത്തിയത്. രാത്രി വിശന്ന കുഞ്ഞ് ദേശീയപാതയിലേക്കിറങ്ങുകയായിരുന്നു.

തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്ന റോഡരികിലൂടെയായിരുന്നു കുഞ്ഞ് നീങ്ങിയത്.  രാത്രി പ്രവർത്തിക്കുന്ന സംസം ഹോട്ടലിന്റെ ഉടമ സിദ്ദീഖ് റോഡിൽ എന്തോ അനങ്ങുന്നതു കണ്ടതിനെത്തുടർന്നു നോക്കിയപ്പോഴാണു കരയുന്ന കുട്ടിയെ കണ്ടത്. 

കുട്ടി റോഡ് കുറുകെകടക്കാതിരുന്നതു കൊണ്ടാണു ദുരന്തം ഒഴിവായത്.  ഭക്ഷണം നൽകിയപ്പോഴാണു കുട്ടി കരച്ചിൽ നിർത്തിയത്. പൊലീസെത്തി കു‍ഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷിക്കാനാരംഭിച്ചപ്പോഴേക്കും കുമാർ സ്ഥലത്തെത്തി.

Read More: Ernakulam Local News