കൊച്ചി മെട്രോ എംഡി സ്ഥാനത്തു നിന്ന് ഏലിയാസ് ജോര്‍ജ് പടിയിറങ്ങുന്നു. എംഡി സ്ഥാനത്തു രണ്ടു വര്‍ഷം കൂടി കാലാവധി ബാക്കിനില്‍ക്കെയാണ് ഏലിയാസ് ജോര്‍ജ് സര്‍ക്കാരിനെ രാജിസന്നദ്ധത അറിയിച്ചത്. ഏലിയാസിന്‍റെ രാജി തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് സൂചന. പുതിയ എംഡിയെ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും.
കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഏലിയാസ് ജോര്‍ജിന്‍റെ പിന്‍മാറ്റം. അഖിലേന്ത്യാ സിവില്‍ സര്‍വീസിലെ അദ്ദേഹത്തിന്‍റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നെങ്കിലും കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് മൂന്നു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെയാണ് രാജിസന്നദ്ധത ഏലിയാസ് ജോര്‍ജ് സര്‍ക്കാരിനെ അറിയിച്ചത്. മെട്രോ സര്‍വീസ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഏറെ വൈകാതെ താന്‍ പിന്‍മാറുമെന്ന സൂചന ഏലിയാസ് ജോര്‍ജ് മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ പങ്കുവച്ചിരുന്നു.
ആദ്യ ഘട്ടത്തിലുണ്ടായിരുന്ന തടസങ്ങള്‍ മറികടന്ന് കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ നിര്‍ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഏലിയാസ് ജോര്‍ജ്. പുതിയ എംഡിയെ കണ്ടെത്തും വരെ തല്‍സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ഏലിയാസ് ജോര്‍ജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.