സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 22 കാറുകൾ മോഷ്ടിച്ച ഹൈടെക് മോഷണ സംഘം തിരുവനന്തപുരം പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടുകാരായ സംഘം മോഷ്ടിച്ചതിലേറെയും സ്വിഫ്റ്റ് കാറുകളായിരുന്നു. മറ്റ് തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ കാറുകൾ മോഷ്ടിച്ചതായും പൊലീസ് വിലയിരുത്തുന്നു.
തമിഴ്നാട് മധുരസ്വദേശി പരമേശ്വരനും തിരുച്ചിറപ്പള്ളിക്കാരൻ മുഹമ്മദ് മുബാറക്കും. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി ഒരു വർഷത്തിനിടെ ഇവര് അടിച്ച് മാറ്റിയത് 22 കാറുകൾ. അതിൽ ഭൂരിഭാഗവും സ്വിഫ്റ്റ് കാറുകൾ. കാറുകളിൽ ഒരു പ്രത്യേക ഉപകരണം ഘടിപ്പിച്ച് സെൻട്രൽ ലോക്ക് സിസ്റ്റത്തിൽ കേട് വരുത്തിയാണ് ഇവരുടെ മോഷണം
ബി.എം.ഡബ്ളിയു പോലുള്ള ആഡംബരകാറുകളിലാണ് മോഷ്ടിക്കാനുള്ള യാത്ര. വഴിയരുകിലുള്ള വീടുകളുടെ മുന്നിലിട്ടിരിക്കുന്ന കാറുകൾ മുൻകൂട്ടി കണ്ടുവച്ച് രാത്രിയിൽ മോഷ്ടിക്കും. പിന്നീട് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽക്കും. ഇതിൽ പരമേശ്വരന്റെ ഭാര്യ വക്കീലാണ്. പിടിക്കപ്പെട്ടാൽഭാര്യതന്നെ കേസ് നടത്ും. തിരുവനന്തപുരം കൺട്രോൾ റൂ എ.സി.പി സുരേഷ്കുമാറിന്റെ നേതൃത്വത്തിലെ ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേരളത്തിന് പുറമെ പുനൈയിൽ നിന്ന് 14 കാറുകൾ മോഷ്ടിച്ചതായും ഇവർ സമ്മതിച്ചിട്ടുണ്ട്.