സാംസങ് ഗ്യാലക്സി നോട്ട് 8
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് സ്മാർട് ഫോണായ നോട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. 6.3 ഇഞ്ച് ഡിസ്പ്ലേ + എച്ച്ഡിആർ സപ്പോർട്ട്, 6 ജിബി റാം, 64/128/256 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട് (7.1.1) ഓപ്പറേറ്റിങ് സിസ്റ്റം, 3300 മില്ലി ആംപിയർ ബാറ്ററി.
വിവോ വൈ 69 @ Rs. 14,990
വിവോയുടെ ഏറ്റവും പുതിയ സെൽഫി സ്മാർട്ഫോൺ. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ്, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട് (7.0) ഓപ്പറേറ്റിങ് സിസ്റ്റം, 3000 മില്ലി ആംപിയർ ബാറ്ററി.
എൽജി കെ8 @ Rs. 11,000
കഴിഞ്ഞ വർഷം അവസാനം എൽജി അവതരിപ്പിച്ച കെ8 ഇന്ത്യയിലും. 5 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് മാഷ്മലോ (6.0) ഓപ്പറേറ്റിങ് സിസ്റ്റം, 2500 മില്ലി ആംപിയർ ബാറ്ററി.
ക്യാൻവാസ് ഇൻഫിനിറ്റി @ Rs. 9999
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ. 5.7 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട് (7.0) ഓപ്പറേറ്റിങ് സിസ്റ്റം, 2900 മില്ലി ആംപിയർ ബാറ്ററി.
മെറ്റൽ പ്രോ 2 @ Rs. 6999
വിഡിയോകോണിന്റെ പുതിയ ബജറ്റ് സ്മാർട്ഫോൺ. 5 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 3.2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട് (7.0) ഓപ്പറേറ്റിങ് സിസ്റ്റം, 2000 മില്ലി ആംപിയർ ബാറ്ററി.
സ്വൈപ് നിയോ പവർ @ Rs. 2999
സ്വൈപിന്റെ വോയ്സ് കോൾ സംവിധാനമുള്ള 4ജി സ്മാർട്ഫോൺ. 4 ഇഞ്ച് ഡിസ്പ്ലേ, 512 എംബി റാം, 4 ജിബി ഇന്റേണൽ മെമ്മറി, 5 മെഗാപിക്സൽ റിയർ ക്യാമറ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് മാഷ്മലോ (6.0) ഓപ്പറേറ്റിങ് സിസ്റ്റം, 2500 മില്ലി ആംപിയർ ബാറ്ററി.
ന്യു എക്സ് 5 @ Rs. 15,999
ന്യു എന്ന പുതിയ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മൂന്നു ഫോണുകളിൽ മികച്ചതാണിത്. 5.5 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട് (7.0) ഓപ്പറേറ്റിങ് സിസ്റ്റം, 2950 മില്ലി ആംപിയർ ബാറ്ററി.