സ്വർണം നേടി തന്നിട്ടും കോച്ചിനെ ‘വെറുക്കുന്നു’വെന്ന് പി.വി. സിന്ധു, അതും ഒരു അധ്യാപക ദിനത്തിൽ സിന്ധു അത് പറയുമ്പോള്‍ കൃത്യമായ കാരണമുണ്ട്. പലപ്പോഴും മിക്ക കുട്ടികള്‍ക്കും അവരുടെ അധ്യാപകരോട് വെറുപ്പാണ്. അതേ കാരണം തന്നെയാണ് തന്റെ പരിശീലകനായ പുല്ലേല ഗോപിചന്ദിനെ വെറുക്കാനുള്ള കാരണങ്ങളുടെ പട്ടികയില്‍ അവര്‍ വിശദമാക്കുന്നത്.
വിഡിയോയുടെ ആദ്യ വരിതന്നെ കണ്ട് ഞെട്ടുമെങ്കിലും തന്റെ പരിശീലകന് ഗുരുപൂജ എന്നവണ്ണമാണ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്. ‘എന്റെ പരുക്കുകള്‍ക്ക് ഉത്തരവാദി, ഒരിക്കലും പിന്‍മാറാതെ എന്നെ വിശ്വസിച്ചു. എനിക്കു കഴിയുന്നതിലും അധികം’ എന്നവര്‍ വിഡിയോയില്‍ പറയുന്നു.
ഒളിപിക്സിൽ മെഡൽ നേട്ടത്തിലേക്കെത്താൻ പി വി സിന്ധുവിന് പിന്തുണച്ചത് കഠിനമായ പരിശീലനം മാത്രമല്ല. സിന്ധുവിന്റെ വിജയത്തിൽ നിശ്ചയദാർഢ്യത്തോടൊപ്പം പരിശീലകന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നു ഇവിടെ. ഡ്രിങ്ക് പാർട്ണറായ ഗാറ്ററോഡുമായി ചേർന്നാണ് പരിശീലകന് സമർപ്പിച്ച് സിന്ധു വീഡിയോ നിർമിച്ചിരിക്കുന്നത്.