അടുക്കളയിൽ മാത്രമല്ല മേക്കപ്പ് റൂമിലും കടുകെണ്ണയ്ക്കു സ്ഥാനമുണ്ട്. ആഹാരസാധനങ്ങൾക്ക് രുചിപകരുന്ന കടുകെണ്ണ ഒരു സൗന്ദര്യവർധക വസ്തുവാണെന്ന് എത്രപേർക്കറിയാം. മുടിയുടെയും ചർമ്മത്തിന്റെയും തിളക്കത്തിനും മൃദുലതയ്ക്കും വേണ്ടി ബ്യൂട്ടിപാർലറിൽ പോകണമെന്നില്ല. അൽപ്പം കടുകെണ്ണയുണ്ടെങ്കിൽ കാര്യം നിസ്സാരം. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന താരനെ പറപ്പിക്കാൻ കടുകെണ്ണയ്ക്കു കഴിവുണ്ട്. അതുപോലെ തന്നെ സൂര്യതാപം മൂലം ചർമ്മത്തിലേൽക്കുന്ന കരുവാളിപ്പിനെ അകറ്റാനും കടുകെണ്ണയ്ക്കാവും.
ഓയിൽ മസാജ് ശിരോ ചർമ്മത്തെ ഉത്തേജിപ്പിച്ച് മുടിവളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. ഇനി ഓയിൽ മസാജ് ചെയ്യുമ്പോൾ കൈയിൽ അൽപ്പം കടുകെണ്ണയും കരുതിക്കോളൂ. കടുകെണ്ണ മാത്രമായി ഉപയോഗിക്കുന്നതിനു പകരം വെളിച്ചെണ്ണയോടൊപ്പമോ കറിവേപ്പിലയോടൊപ്പമോ ഉലുവയോടൊപ്പമോ ചേർത്തുപയോഗിച്ചാൽ കുടുതൽ ഫലം ഉറപ്പ്.
ചർമ്മത്തിന്റെ വരൾച്ചയകറ്റാനും രക്തപ്രവാഹം കൂട്ടാനും കടുകെണ്ണ ഉത്തമമാണ്. മുഖത്തു കടുകെണ്ണ പുരട്ടിയാൽ സൂര്യതാപം കൊണ്ടുള്ള പാടുകൾ ഉൾപ്പെടെയുള്ളവ മാറും. തണുപ്പുകാലത്ത് ചർമ്മം വരളാതിരിക്കാൻ കടുകെണ്ണ ശീലമാക്കുന്നത് നല്ലതാണ്.
കറ്റാർ വാഴ സൂപ്പറാ; പൊള്ളലിന്റെ പാടുപോലും ഇനി മുഖത്ത് അവശേഷിക്കില്ല...