തായ്‌ലാന്റില്‍ തെരുവുനായകളുടെ എണ്ണം കൂടിവന്ന സാഹചര്യത്തില്‍ അവയെ കൊല്ലുന്നതിന് പകരം മനുഷ്യന് ഉപകാരപ്രദമാക്കുകയാണ് ഒരുപറ്റം മൃഗസ്നേഹികള്‍. സംശയസാഹചര്യത്തില്‍ കാണപ്പെടുന്നവരെ തിരിച്ചറിയാന്‍ തെരുവുനായകളെ പരിശീലിപ്പിക്കുകയാണിവര്‍.
തെരുവുനായകളുടെ ശരീരത്തില്‍ ഒളിക്യാമറകള്‍ പിടിപ്പിച്ച സ്മാര്‍ട്ട് വെസ്റ്റുകള്‍ ധരിപ്പിച്ച് അപരിചിതരെ തിരിച്ചറിയാനുള്ള പരിശീലനമാണ് നടക്കുന്നത്. രാത്രികാലങ്ങളില്‍ അലഞ്ഞുനടക്കുമ്പോള്‍ സംശയസാഹചര്യത്തില്‍ കാണുന്നവരെ നോക്കി നായകള്‍ കുരയ്ക്കും. ഇതോടെ സ്മാര്‍ട്ട് വെസ്റ്റിലെ സെന്‍സര്‍ ഓണാകും. നായ എന്ത് കണ്ടിട്ടാണോ കുരച്ചത് അതിന്റെ വീഡിയോ കേന്ദ്രസ്ഥാനത്ത് തല്‍സയമം സംപ്രേഷണം ചെയ്യപ്പെടും.
ദക്ഷിണ കൊറിയന്‍ കമ്പനിയായ "ചെയ്ല്‍" ആണ് "വാച്ച്ഡോഗ് " എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് പിന്നില്‍. തെരുവുനായകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് പിന്തുണയുമായി മൃഗസംരക്ഷണ സംഘടനകളും രംഗത്തുണ്ട്.