തെരുവുനായകൾ കീഴടക്കി കണ്ണൂരിലെ പയ്യന്നൂർ നഗരം. ഒരാഴ്ചയ്ക്കിടെ പതിനഞ്ച്പേർക്കാണ് നായയുടെ കടിയേറ്റത്. തെരുവിലലയുന്ന നായകളെ നിയന്ത്രിക്കാൻ നഗരസഭ ഒരു നടപടിയുമെടുത്തിട്ടില്ല.
ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം തെരുവുനായയുടെ ആക്രമണത്തിന് ഇരയായി കഴിഞ്ഞു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പേടിച്ചാണ് ടൗണിലൂടെ കാൽനടയാത്രക്കാർ പോകുന്നത്. ഏത് നിമിഷവും ആക്രമണം ഉണ്ടാകാം.
തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭയും നടപടിയെടുത്തിട്ടില്ല. റോഡരികിൽ തള്ളുന്ന മാലിന്യമാണ് നായകൾ പെരുകാൻ ഇടയാക്കുന്നത്. കടകളിൽനിന്നും, വീടുകളിൽനിന്നും, അറവുശാലകളിനിന്നും പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് നിയന്ത്രിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.