കൃഷി വിജയകരമാക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരുപാടു കർഷകരെ നമുക്കറിയാം. അവർക്കെല്ലാം മാതൃകയാക്കാൻ കഴിയുന്ന ഒരു കർഷകനെയാണ് നമ്മൾ ഇന്നു പരിചയപ്പെടുത്തുന്നത്. പി എ ജോണി പാലമറ്റം ഏതാണ്ട് 30 വർഷത്തോളമായി അദ്ദേഹം കൃഷിയിൽ സജീവമാണ്. സമ്മിശ്രകൃഷിയെയാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്. കൃഷിയിടത്തിലെ അദ്ദേഹത്തിന്‍റെ കഠിനാധ്വാനവും കൃഷിയിലെ മികവും കണ്ട് സംസ്ഥാന സർക്കാർ ഈ വർഷത്തെ ഹരിതമിത്ര പുരസ്ക്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.