ആഭ്യന്തര യുദ്ധം രൂക്ഷമായ യമനിൽ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വന്നവരാണ് ബീനയും ഔസേപ്പച്ചനും . നാട്ടിൽ തിരിച്ചെത്തി ജീവിതം തിരിച്ചുപിടിക്കാൻ ഇവർക്ക് തുണയായത് കാടവളർത്തൽ ആണ്. ദിവസവും ഒരു നൂറു രൂപയെങ്കിലും മിച്ചം വാക്കണമെന്ന ഉദ്ദേശത്തോടെയാണ് കാടവളർത്താൽ തുടങ്ങിയത് , എന്നാൽ ഈ കൃഷി ഇന്ന് ഇവർക്ക് നൽകുന്നത് മികച്ച വരുമാനമാണ് . ബീനയുടെയും ഔസേപ്പച്ചന്റെയും കാടക്കൃഷിയുടെ വിശേഷങ്ങൾ കാണാം നാട്ടുപച്ചയിൽ