കേരളനാടിന്റെ കാവലാള്‍ വി.എസ്. അച്യുതാനന്ദന് ഹാപ്പി ബര്‍ത്ത് ഡേ. സിപിഎം നേതാക്കളില്‍ ആകെ ആചരിക്കപ്പെടുന്ന ഒരു പിറന്നാളാണ് വിഎസിന്റേത്. പിണറായി സഖാവിന്റെയൊക്കെ പിറന്നാള്‍ എന്നാണ് എന്നുതന്നെ അറിഞ്ഞത് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴാണ്. അതുവരെ അതെല്ലാം ഒളിവിലെ പിറന്നാള്‍ ആഘോഷങ്ങളായിരുന്നു.
94ാം പിറന്നാളിന് വിഎസിന്റെ ആഹ്വാനം രാജ്യത്തിന്റേയും കേരളത്തിന്റേയും ശത്രുക്കൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തണമെന്നായിരുന്നു. പോരാട്ടം വിട്ടൊരു കളിയില്ല സഖാവിന്. പക്ഷേ കേള്‍ക്കേണ്ടതും അനുസരിക്കേണ്ടതും സ്വന്തം പാര്‍ട്ടിക്കാരായതുകൊണ്ട് ആ പറഞ്ഞതൊന്നും നടക്കാന്‍ വഴിയില്ല. കോണ്‍ഗ്രസിനെ കേരളത്തിലെ സിപിഎമ്മിന് ഹറാമണല്ലോ.