താജ്മഹലിലാണ് സംഘപരിവാറിന്റെ ഇപ്പോഴത്തെ കണ്ണ്. അവര്‍ക്കല്ലെങ്കിലും ചരിത്ര സ്മാരകങ്ങളെ തകര്‍ക്കല്‍ ഒരു ഹരമാണ്. എല്ലാത്തിനും ഒരു ഹൈന്ദവ ചരിത്രം എഴുതിച്ചേര്‍ക്കലാണ് പരിപാടി. താജ് മഹല്‍ ക്ഷേത്രമായിരുന്നുവെന്നാണ് വാദം. ക്ഷേത്രസങ്കല്പത്തില് തന്നെ ഇങ്ങനെ നദീ തീരത്ത് മണ്ണിട്ട് നികത്തി അമ്പലം പണിയുന്നത് തെറ്റാണ്. അപ്പോ പിന്നെ അതൊക്കെ വേറെ എന്തോ ഉദ്ദേശിച്ചാണെന്ന് ഉറപ്പ്. നോട്ട് നിരോധനവും ജിഎസ്ടിയുമൊക്കെയായി തലയില്‍ മുണ്ടിട്ട് നടക്കുന്നതിനിടയില്‍ തോന്നിയ ഐഡിയയാവാനും വഴിയുണ്ട്.