കേരളത്തിലെ ബിജെപിയുടെ പുതിയ തലവേദന സിപിഎം അല്ല. രാഷ്ട്രപതി റാം നാഥ് കോവിന്ദാണ്. ആള് രാഷ്്ട്രപതിയാണെന്ന് കരുതി രാഷ്ട്രീയം പ്രസംഗിക്കില്ലല്ലോ. ഉള്ളതുപറയും. അതുകേള്‍ക്കുമ്പോള്‍ കണ്ഫ്യൂനടിക്കുന്നത് യോഗിയുടേയും അമിത് ഷാജിയുടേയും കുമ്മനത്തിന്റേയും പ്രസംഗം കേട്ട് മൂക്കത്ത് വിരല്‍ വച്ച് തലയാട്ടിവരാണ്. ഒന്നുകില്‍ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ കേരളത്തിലേക്ക് വിടരുത്. അല്ലെങ്കില്‍ തങ്ങള്‍ പഠിച്ചുവച്ച നുണക്കഥകളില്‍ രണ്ടെണ്ണം അദ്ദേഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കണം. പക്ഷേ നടക്കാന്‍ വഴിയില്ല.