ഇന്ത്യമഹാരാജ്യം പലതരത്തിലുള്ള കീറാമുട്ടി പ്രശ്നങ്ങളേയും നേരിട്ടിട്ടുണ്ട്. ഇപ്പോ തന്നെ ജിഎസ്ടി വന്നപ്പോള്‍ ആളുകള്‍ക്കൊക്കെ തോന്നിയത് ഇത്രയും സങ്കീര്‍ണമായ മറ്റൊരു പ്രശ്നവും ഇതുവരെ നേരിട്ടില്ല എന്നാണ്. എന്നുവച്ചാല്‍ ആര്‍ക്കും കൃത്യമായി മനസിലാകുന്നില്ല എന്ന പ്രശ്നം. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അതിലും വലിയ സങ്കീര്‍ണമായ മറ്റൊരു പ്രശ്നത്തെ കണ്ടെത്തിയിട്ടുണ്ട്. കെപിസിസി പട്ടിക എന്നുപറയും.
ഹൈക്കമാന്‍ഡ് തലകുത്തിനിന്നിട്ടും സംഗതി ശരിയാവുന്നില്ല. നോട്ടുനിരോധനത്തില്‍ പെട്ടുപോയ റിസര്‍വ് ബാങ്കിന്റെ അതേ അവസ്ഥ. പക്ഷേ സുധീരന് കാര്യങ്ങള്‍ മനസിലാവുന്നുണ്ട്. ജിഎസ്ടിയില്‍ തോമസ് ഐസക് ആരാണോ അതുപോലെയാണ് കെപിസിസി പട്ടികയുടെ കാര്യത്തില്‍ വി.എം. സുധീരന്.