കിടപ്പുരോഗിയായ ഭാര്യയുടെ തുടർചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് എറണാകുളം കുമ്പളം സ്വദേശിയായ വിദ്യാധരൻ. പകൽ മുഴുവൻ ഭാര്യയെ ശുശ്രൂഷിച്ച ശേഷം രാത്രിയിൽ ഒാട്ടോ ഒാടിച്ചാണ് മരുന്നിനുള്ള പണം കണ്ടെത്തുന്നത്.
റോഡപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ്, സ്വയം ശ്വാസമെടുക്കാൻ പോലുമാവാത്ത തന്റെ ഭാര്യയെ പരിചരിച്ചുകൊണ്ട്. പകൽ മുഴുവൻ ഇങ്ങനെ സുനിതയോടൊപ്പമുണ്ടാകും വിദ്യാധരൻ. രാത്രി ഒാട്ടോ ഒാടിച്ചാണ് വീട്ടു ചെലവിനും ചികിത്സയ്ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്.
അപകടത്തിന്റെ നഷ്ടപരിഹാരത്തുകപോലും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. ചികിത്സക്കായി കടം വാങ്ങിയ പണം എങ്ങനെ തിരിച്ച് നൽകുമെന്ന ആശങ്കയിലാണ് ഈ കുടുബം ഇപ്പോൾ.