അപകടമുണ്ടാക്കിയ രണ്ടുബസുകളും നിയമം ലംഘിച്ചതിന് തെളിവ്. ആലുവയില്‍ ബസോടിച്ചത് ക്ലീനറായിരുന്നുവെന്ന് വ്യക്തമായി. ബസ് നിയന്ത്രണം വിട്ട് യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി. ബസ് കാത്തുനിന്നവര്‍ ഓടി മാറിയതുകൊണ്ടുമാത്രമാണ് വന്‍ അപകടം ഒഴിവായത്.
സ്വകാര്യ ബസ്സുകളുെടകാര്യം തോന്നുപടിയാണ്. ആലുവയിലെ സ്വകാര്യ ബസ്്് സ്റ്റാന്‍ഡിനകത്ത് പാര്‍ക്കുചെയ്തിരുന്ന ബസ് മാറ്റിയിടുമ്പോഴാണ് യാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുന്നത്. മരണംമുന്നില്‍ കണ്ട ചിലര്‍ നിലവിളിച്ച് ഒാടിയതുകൊണ്ടുമാത്രമാണ് ബസ് സ്റ്റാന്‍ഡില്‍ കൂട്ടക്കുരുതി ഒഴിവായത്. രണ്ട് ഇരുചക്രവാഹനങ്ങള്‍ ഇടിച്ചിട്ട ശേഷം സ്റ്റാന്‍ഡിനുള്ളിലെ മൊബൈല്‍ ഫോണ്‍ കടയും ഇടിച്ചുതകര്‍ത്തു. ബസ് ഒാടിച്ചത് ക്ളീനറായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
ആലുവയിലും കാലടിയിലുമായി രണ്ട് സ്ത്രീകള്‍ സ്വകാര്യബസിടിച്ച് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ആലുവ ബസ് സ്റ്റാന്‍ഡിലും അപകടമുണ്ടായത്. സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടത്തിനു പുറമെ നിയമലംഘനവും ആവര്‍ത്തിച്ചിട്ടും പക്ഷെ അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമില്ല.