ഫോൺ കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിഛേദിച്ചതിൽ പ്രതിഷേധിച്ച് ആലുവയിലെ റിലയൻസ് ശാഖക്ക് മുന്നിൽ ഉപഭോക്താക്കുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി മുതൽ ആലുവ മേഖലയിൽ സേവനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. നിശ്ചലമായ ഫോണുകളുമായെത്തിയായിരുന്നു ഉപഭോക്താക്കളുടെ പ്രതിഷേധം.
ശനിയാഴ്ച രാത്രി മുതൽ മുന്നറിയിപ്പില്ലാതെ സർവീസ് വിഛേദിച്ചതോടെയാണ് ആലുവയിലെ റിലയൻസ് ശാഖ ഉപഭോക്താക്കള്‍ ഉപരോധിച്ചത്. സേവനം അവസാനിപ്പിക്കുമ്പോൾ ജനങ്ങളിൽ നിന് കൂട്ടായ പ്രതിഷേധം ഒഴിവാക്കാൻ റിലൈന്‍സ് ടവറുകള്‍ ഘട്ടംഘട്ടമായാണ് ടുജി സേവനം നിര്‍ത്തുന്നത്. മറ്റു കമ്പനികളിലേക്ക് മാറാൻ ഡിസംബർ 20 വരെ സമയമനുവദിച്ചെങ്കിലും ശനിയാഴച രാത്രി മുതൽ സേവനം അവസാനിപ്പിക്കുകയായിരുന്നെന്ന് ഉപഭോക്താക്കൾ പറയുന്നു
മറ്റ് കമ്പനി കളിലേക്ക് മാറുമ്പോൾ നിലവിലെ ബാലൻസും പഴയ നമ്പറും ഉറപ്പു നൽകുന്നില്ലെന്നും പരാതി പെടുന്നു. അതേ സമയം റിലയൻസ് കമ്യൂണിക്കേഷൻസ് ഫ്രാഞ്ചൈസികള്‍ എടുത്തവരെ നിയമാനുസരണം അറിയിക്കാതെയാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത്
പ്രതിഷേധത്തിനൊടുവില്‍ ഉപഭോക്താക്കള്‍ വരിക്കാരുടെ നേതൃത്യത്തിൽ ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകി.