പശ്ചിമ കൊച്ചിയിലെ യാത്രാദുരിതത്തിന് പരിഹാരംതേടി കോടികള്‍ മുടക്കി നിര്‍മിച്ച റോ റോ സര്‍വീസിന്‍റെ കാര്യത്തില്‍ കൊച്ചി നഗരസഭയുടെ കടുത്ത അനാസ്ഥ. ഷിപ്്്യാര്‍ഡിന്‍റെ ജെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള റോ റോയുടെ സര്‍വീസ് എന്ന് തുടങ്ങാന്‍ കഴിയുെമന്ന കാര്യത്തില്‍ വ്യക്തതയില്ല. റോ റോ സൂക്ഷിക്കുന്നതിന് ചെലവീടാക്കുെമന്ന് കാണിച്ച് ഷിപ്്്യാര്‍ഡ് നഗരസഭയ്ക്ക് കത്ത് നല്‍കുകകൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി
ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വീസിന് പകരമായാണ് റോ റോ സര്‍വീസ് വിഭാവനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദ്ധതിവിഹിതത്തില്‍നിന്ന് പതിനാറുകോടിയോളം രൂപ മുടക്കിയാണ് കൊച്ചി നഗരസഭ രണ്ട് റോ റോകള്‍ നിര്‍മിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിന്‍ ഷിപ്്്യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ റോ റോകള്‍ വളരെ വൈകി ജൂണിലാണ് നഗരസഭ കൈപ്പറ്റിയത്. പക്ഷെ സര്‍വീസ് തുടങ്ങാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ നാലുമാസമായി രണ്ട് റോ റോകളും ഷിപ്്യാര്‍ഡിന്‍റെ ജെട്ടിയില്‍തന്നെ വിശ്രമത്തിലാണ്. ഇനി ഇത് ജെട്ടിയില്‍ സൂക്ഷിക്കണമെങ്കില്‍ പ്രതിദിനം 14,850രൂപ ചെലവിനത്തില്‍ ഈടാക്കുമെന്ന് കാണിച്ചാണ് ഷിപ്്യാര്‍ഡ് നഗരസഭയ്ക്ക് കത്തുനല്‍കിയത്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ പ്രതിപക്ഷത്തിന് വിവരമില്ലെന്ന് മേയര്‍ ആക്ഷേപിച്ചുവെന്നാണ് ആരോപണം.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന നിലവിലെ ജങ്കാര്‍ സര്്‍വീസിന്റെ അപകടാവസ്ഥകൂടി പരിഗണിച്ചാണ് റോ റോ സര്‍വീസ് വിഭാവനംചെയ്തത്. അതിനപ്പുറം സര്‍വീസ് വേഗം യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് കൊച്ചി നഗരസഭ നീങ്ങുക.