അമിതവേഗത്തിലെത്തിയ സ്വകാര്യബസുകള്‍ കൊച്ചിയില്‍ രണ്ടുജീവനെടുത്തു. ആലുവയിലും കാലടിയിലുമുണ്ടായ അപകടങ്ങളില്‍ ഇരു ചക്രവാഹനയാത്രികരായ രണ്ട് സ്ത്രീകള്‍ മരിച്ചു.
രണ്ട് അപകടങ്ങള്‍. രണ്ടിടത്തും വില്ലന്‍ സ്വകാര്യബസ്സുകളായിരുന്നു. പതിവുപോലെ സ്വകാര്യബസ്സുകളുടെ അമിതവേഗതയാണ് അപകടകാരണം. തിരൂരിലെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോകാന്‍ ആലുവ റയില്‍വേസ്റ്റേഷനിലേക്ക് സ്കൂട്ടറോടിച്ച് പോകുമ്പോഴാണ് അനീസയെ അമിതവേഗതയിലെത്തിയ സ്വകാര്യബസ് ഇടിച്ചിട്ടത്. ബസിടിയില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ അനീസ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസാര പരുക്കേറ്റ അച്ഛന്‍ ജെറോസ് ആലുവയിലെ ആശുപത്രിയില്‍ മനോരമ ന്യൂസിനോട് സംസാരിക്കുമ്പോള്‍ മകള്‍ മരിച്ചത് അറിഞ്ഞിരുന്നില്ല.
അപകടശേഷം ഒാടിരക്ഷപ്പെട്ട സ്വകാര്യബസ് ഡ്രൈവര്‍ സഫറിനെ പൊലീസ് അറസ്റ്റുെചയ്തു.
കാലടിയില്‍ ഭര്‍ത്താവ് ജോസിനും കൊച്ചുമകനുമൊപ്പം സ്കൂട്ടറില്‍ പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് കൂടാലപ്പാട് സ്വദേശി റോസിലി മരിച്ചത്. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഒാടിരക്ഷപ്പെട്ടു.