ലോക ഒക്കുപേഷൻ തെറാപ്പി ദിനാത്തോടനുബന്ധിച്ച് കൊച്ചിയിൽ ഫ്ളാഷ് മോബ്. പുതിയ ചികില്‍സാരീതി പരിചയപ്പെടുത്താനാണ് മറൈൻ ഡ്രൈവില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
അത്ര പരിചിതമല്ലാത്ത ഒക്കുപേഷൻ തെറാപ്പിയെ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്താനായിരുന്നു ഫ്ലാഷ് മോബ്. പാട്ടിന്റെ താളത്തിൽ ഡോക്ടർമാരും,തെറാപ്പിസ്റ്റുകളുമാണ് ചുവടുവെച്ചത്.
ശാരീരികമോ, മാനസികമോ, ആയ പ്രശ്നങ്ങൾ നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്ന ചികിത്സാരീതിയാണ് ഒക്കുപേഷൻ തെറാപ്പി.