മെട്രോ ഉൾപ്പെടെയുള്ള യാത്രാമാര്‍ഗങ്ങള്‍ കയ്യെത്തും ദൂരത്തുണ്ടായിട്ടും മാറ്റങ്ങളൊന്നുമില്ലാതെ കൊച്ചി വളന്തക്കാട് ദ്വീപ്. നാൽപത്തിയാറുകുടുംബങ്ങളാണ് ദ്വീപില്‍ ദുരിതജീവിതം നയിക്കുന്നത്
ആര്യൻ വളന്തക്കാട് ദ്വീപിലെ ഇളംതലമുറക്കാരനാണ്. വയസ് ഒമ്പത്. മഴക്കാലത്ത് ഉൾപ്പടെ ദാ ഇതുപോലെ വഞ്ചി തുഴഞ്ഞാണ് ആര്യന്‍ സ്കൂളിലേക്ക് പോകാറ്. ആര്യൻ മാത്രമല്ല. വളന്തക്കാട് ദ്വീപിൽനിന്നുള്ള കുട്ടികളെല്ലാം ഇതുപോലെയാണ് മറുകരയിലെത്താറ്. തുഴയാനറിയാത്തവർ, ആരെങ്കിലും വള്ളവുമായി വരുന്നതും കാത്തുനിൽക്കേണ്ടിവരും. മറുകരയെത്തിയാൽ പിന്നെയും ഒരു കിലോമീറ്റർ യാത്രചെയ്തുവേണം സ്കൂളിലേക്ക് എത്താന്‍. ദ്വീപിൽ റോഡില്ല. ചെറുവരമ്പിലൂടെയുള്ള നടന്നുവേണം വീട്ടിലെത്താൻ. ഇഴജന്തുക്കളുടെ ശല്ല്യം പതിവായതിനാൽ പേടിച്ചാണ് യാത്ര.
പഞ്ചായത്ത് പ്രസിഡന്‍റുമുതൽ പ്രധാനമന്ത്രിക്കുവരെ ഈ ദുരവസ്ഥ വിവരിച്ച് നാട്ടുകാർ പരാതിയെഴുതി.