തൃശൂര്‍ മലക്കപ്പാറയിലെ ഊരുകള്‍ പുലിപ്പേടിയില്‍. തലനാരിഴയ്ക്കാണ് പതിമൂന്നുകാരന്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജീവന്‍ പണയംവച്ചാണ് തോട്ടംതൊഴിലാളികളുടെ ജീവിതം
മലക്കപ്പാറയിലെ തേയിലത്തോട്ടം തൊഴിലാളികള്‍ പേടിയിലാണ്. പുലിപ്പേടിയില്‍. പകലും രാത്രിയും പുറത്തിറങ്ങാന്‍ കഴിയില്ല. വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കും. തേയിലത്തോട്ടത്തില്‍ ജോലിക്കുന്ന പോകുന്ന തൊഴിലാളികള്‍ സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലാണ് താമസിക്കുന്നത്. പതിമൂന്നു വയസുകാരന്‍ ദിവിന്‍കുമാറിന് പുലിയുടെ ആക്രമണത്തില്‍ നിസാര പരുക്കേറ്റിരുന്നു. മുഖത്തും കാലിലും പുലി മാന്തിയതാണ് പരുക്കേല്‍ക്കാന്‍ കാരണം. വീട്ടിലെ കോഴിയെ പിടിച്ച് പുലി ഓടിമാറിയതിനാല്‍ ദിവിന്‍കുമാറിന് ജീവന്‍ തിരിച്ചുക്കിട്ടി. തുടര്‍ച്ചയായി പത്തു ദിവസവും പുലി തേയിലത്തോട്ടില്‍ വരുന്നുണ്ട്.
പുലിയെ പിടിക്കാന്‍ കൂടു സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതിരപ്പിള്ളിയും വാഴച്ചാലും പിന്നിട്ട് മലക്കപ്പാറയില്‍ താമസിക്കുന്ന തൊഴിലാളികളാണ് ജീവന്‍ പണയപ്പെടുത്തി കഴിയുന്നത്.