കോട്ടയം ലേഡീസ് സർക്കിൾ 48ന്റെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഉൽസവ് 2017 പ്രദർശനത്തിന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡിസൈനർമാരുടെ ഉൽപന്നങ്ങളാണ് രണ്ടുദിവസത്തെ മേളയിൽ ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങൾ, ആഭരണങ്ങൾ , എന്നിവയുടെ ശേഖരമാണ് ഉൽസവിൽ ഒരുക്കിയിരിക്കുന്നത്. ഡ്‍ഹി, മുംബൈ, ബംഗളുരു, ചെന്നൈ, പുണെ, ജയ്പൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നിന്നും കൊളോംബോയിൽ നിന്നുമുള്ള പ്രമുഖ ഡിസൈനർമാരുടെ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകർഷണം.
വിപണിയിലെ പുത്തൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കുകയുമാണ് മേളയിലൂടെ. ഉപഭോക്താക്കൾക്കായി ക്രഡിറ്റ് കാർഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായാണ് ഉയോഗിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സഹായം, മാലിന്യ സംസ്കരണം, സ്കൂളുകളിലെ ശുചിമുറി നിർമാണം എന്നിയ്ക്കാണ് പണം വിനിയോഗിക്കുന്നത്. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. ഇന്നും നാളെയും കോട്ടയത്തും ശനിയാഴ്ച കൊച്ചി പനമ്പള്ളി നഗറിലുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്