തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷിന് പഴയതുപോലെ എഴുന്നേറ്റ് നടക്കണം. പക്ഷെ കരുണയുള്ളവർ കൈപിടിക്കണമെന്ന് മാത്രം. കെട്ടിട നിർമ്മാണത്തിനിടെ വീണ് മൂന്ന് വർഷമായി തളർന്ന് കിടക്കുന്ന സുരേഷിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് പണമില്ല. അടുത്തമാസം 15 നാണ് പത്തുലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
അമ്പലമുക്കിൽ കെട്ടിടം നിർമിക്കുന്നതിനിടെയാണ് മേസ്തിരിയായ സുരേഷിന് വീണ് ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച സുരേഷിന് 48 മണിക്കൂറിനുള്ളിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി. എന്നാൽ നട്ടെല്ല് പൊട്ടിയതോടെ അരയ്ക്ക് താഴേക്കുള്ള ചലനശേഷി നഷ്ടപ്പെട്ടു. എട്ടുമാസത്തോളം മെഡിക്കൽ കോളജിൽ ചികിൽസ. ആകെയുണ്ടായിരുന്ന നാല് സെന്റ് പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ്. വെല്ലൂരിൽ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ 85 ശതമാനം ആരോഗ്യം വീണ്ടെടുക്കാമെന്ന് ഡോക്ടർമാർ പറയുന്നു. 15 നാണ് ശസ്ത്രക്രിയ. പക്ഷെ പണം കണ്ടെത്താൻ നിവൃത്തിയില്ല.
സമീപത്തെ പള്ളിയിൽ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടാണ് വീട് കഴിഞ്ഞുപോകുന്നത്. സുരേഷിന്റ സഹായത്തിനായി എസ്.ബി.െഎയുടെ വെള്ളറട കുടപ്പനമൂട് ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
സി.സുരേഷ്
അക്കൗണ്ട് നമ്പർ. 67043421477
IFC Code.SBIN0070588