തിരുവനന്തപുരം പന്നിയോട് ഗവണ്‍മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം. സ്കൂളിലെ അധ്യാപിക
ജയകുമാരിയെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫീസ് ഉപരോധിച്ചു. ജയകുമാരി കഴിഞ്ഞ 35 ദിവസങ്ങളായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ 22 വർഷമായി അധ്യാപികയായി പ്രവർത്തിക്കുന്ന ജയകുമാരിയുടെ ജോലി കളയുമെന്നും സ്ക്കൂളിൽ നിന്നു പുറത്താക്കുമെന്നും പ്രധാനാധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തരമുള്ള മാനസിക പീഡനം ജയകുമാരിയെ തളർത്തി. കഴിഞ്ഞ മാസം പ്രധാനാധ്യാപികയുടെ ശകാരം കടുത്തപ്പൊൾ സ്്കൂള്‍ വരാന്തയിൽ തളർന്നു വീഴുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിഞ്ഞ 35 ദിവസമായി സംസാരിക്കാനും അനങ്ങുവാനുമാകാതെ ഗുരുതരാവസ്ഥയിലാണ് ജയകുമാരി ടീച്ചർ. എന്നാൽ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ് ഇങ്ങനെ സംസാരിക്കേണ്ടിവന്നതെന്നാണ് പ്രധാനാധ്യാപികയുടെ വിശദീകരണം. പട്ടികജാതിക്കാരിയായ അധ്യാപികയെ മാനസികമായി പീഡിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രി-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സമരവുമായി മുന്നോട്ടുപോകുകയാണ്