പത്തനംതിട്ട കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി റവന്യുവകുപ്പ് വിദഗ്ധസംഘം സന്ദർശിച്ചു.ജലസംഭരണിയിൽ ജലനിരപ്പുയർത്തിയപ്പോൾ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളാണ് സന്ദർശിച്ചത്. പരാതിക്കാരിൽ നിന്ന് സംഘം തെളിവെടുപ്പ് നടത്തി
ജില്ലാ വികസനസമിതിയിൽ പാമ്പിനി, മണക്കയംനിവാസികൾ നൽകിയ പരാതിയെതുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം പരിശോധനക്കെത്തിയത്. വിദഗ്ധസംഘം റിപ്പോർട്ട് കലക്ടർക്ക് കൈമാറും. ജില്ലാ വികസനസമിതിയിൽ 20 പരാതികളാണ് ലഭിച്ചത്.
ജലനിരപ്പ് ഉയർത്തിയതിനെ തുടർന്ന് പലകുടുംബങ്ങളും ദുരിതത്തിലാണ്. പലവീടുകളിലും വെള്ളംകയറി. പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് താമസക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശുദ്ധജലവിതരണത്തിന് ബധൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. ആർ.ഡി.ഓയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം