വാദ്യമേള വർണ വിസ്മയം തീർത്ത് തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തിരുവമ്പാടിയുടെ തിടമ്പേന്തിയ ഗജവീരൻ തിരുവമ്പാടി ശിവസുന്ദറും പാറമേക്കാവ് ദേവിയുടെ തിടമ്പേന്തിയ പാറമേക്കാവ് ശ്രീ പദ്മനാഭനും വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലിയതോടെയാണ് പൂരത്തിന് സമാപനമായത്. പകൽപ്പൂരം നടന്ന ഇന്ന് രാവിലെ 8 മുതൽ ഇരുവിഭാഗവും മേളവും കുടമാറ്റവും കാഴ്ചവച്ചു. ഇന്നലത്തെതിന്റെ തനിയാവർത്തനമായിരുന്ന പകൽപ്പൂരം അസ്വദിക്കാൻ കുടുംബസമ്മേതം പൂരപ്രേമികളെത്തി. പകൽ വെടിക്കെട്ടോടെ പൂരം കൊടിയിറങ്ങും.
Advertisement