ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് കര്‍ണാടകയില്‍ ഒരുങ്ങുന്നു. മഴ കുറഞ്ഞതോടെ കൃഷിയുപേക്ഷിച്ച തുംകൂരു ജില്ലയിലാണ് സൗരോര്‍ജ പദ്ധതി. പന്ത്രണ്ടായിരം ഏക്കറില്‍ നിലകൊള്ളുന്ന പ്ലാന്റില്‍ നിന്ന് 2700 മെഗവാട്ട് ൈവദ്യുതിയാണ് ഉല്‍പാദിക്കാന്‍ ലക്ഷ്യമിടുന്നത്.
മഴ കനിയാതായതോടെ കര്‍ഷകരുടെ കണ്ണീര്‍ വീണ് നനഞ്ഞ കര്‍ണാടകയിലെ പാവഗഡ. ആറുപതിറ്റാണ്ടിനിടെ അന്‍പത്തിനാല് തവണയാണ് പാവഗഡയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. ദാരിദ്രംമൂലം കര്‍ഷകര്‍ ഒഴിഞ്ഞുപോയിത്തുടങ്ങിയ ഗ്രാമങ്ങളിലേയ്ക്ക് അനുഗ്രഹമായാണ് സൗരോര്‍ജ പദ്ധതി എത്തിയത്.
പാവഗഡയിലെ അഞ്ച് ഗ്രാമങ്ങളിലായി ഫലശൂന്യമായി കിടക്കുന്ന ഭൂമിയിലാണ് സൗരോര്‍ജ പ്ലാന്റ് ഒരുങ്ങുത്. 2700 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഡിസംബറോടെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചുതുടങ്ങും. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാകും. ഏക്കറിന് ഇരുപത്തിയൊന്നായിരം രൂപ പാട്ടത്തിനാണ് കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്തത്. കരാര്‍ പ്രകാരം രണ്ടുവര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക അഞ്ച് ശതമാനം വര്‍ധിക്കും. പതിനാലായിരം കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.