E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Business

സാർവത്രിക അടിസ്ഥാന വരുമാനം പരിഗണനയിൽ: അരവിന്ദ് സുബ്രഹ്മണ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aravind
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് എല്ലാവർക്കും നിശ്ചിത വരുമാനം സര്‍ക്കാര്‍ നേരിട്ടു നൽകുന്ന സാർവത്രിക അടിസ്ഥാന വരുമാന (യൂണിവേഴ്സൽ ബേസിക് ഇൻകം) പദ്ധതി നടപ്പാക്കാൻ സമയമായെന്നു കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു. സമൂഹത്തിലെ സാമ്പത്തികമായി ഉയർന്നവരെ ഒഴിവാക്കി അർഹതയുള്ളവർക്കു മാത്രമുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്. ഒരു കുടുംബത്തിനു വർഷം 5000–6000 രൂപ നൽകുക എന്നാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണാർഥം ഹോർമിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വാർഷിക അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം.

സാർവത്രിക അടിസ്ഥാന വരുമാനം നൽകാൻ ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്റെ 4–5% തുക വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. എന്നാൽ ദാരിദ്ര്യ നിർമാർജനത്തിനായി കേന്ദ്രസർക്കാർ തന്നെ 950 പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പാഴായിപ്പോകുന്ന അനേകം സബ്സിഡികളുണ്ട്. ഇവയ്ക്കു പകരം അതിനുള്ള തുക തന്നെ നേരിട്ട് അടിസ്ഥാന വരുമാനമായി നൽകാൻ കഴിയും. സംസ്ഥാനങ്ങളും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു. അവയുടെ 10% പോലും യഥാർഥത്തിൽ ജനങ്ങളിൽ എത്തുന്നില്ലെന്ന സ്ഥിതിയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിലും ജയ്പൂരിലുമുള്ള കെട്ടിടങ്ങളുടെ കണക്കെടുത്തിട്ട് അതനുസരിച്ചുള്ള കെട്ടിട നികുതി ലഭിക്കുന്നുണ്ടോ എന്നു പരിശോധിച്ചപ്പോൾ യഥാർഥത്തിൽ കിട്ടേണ്ട നികുതിയുടെ അഞ്ചു ശതമാനം പോലും കിട്ടുന്നില്ലെന്നു കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇതേ സ്ഥിതി തന്നെയാവാം. ആരോഗ്യ – വിദ്യാഭ്യാസ രംഗങ്ങളിൽ സർക്കാര്‍ പ്രവർത്തനം തുടരും.

കേരളം വ്യവസായവളർച്ച ലക്ഷ്യമിടാതെ വിദേശത്തേക്കുള്ള കുടിയേറ്റത്തിലും വിദേശ പണം വരവിലുമാണു ശ്രദ്ധ പതിച്ചത്. അങ്ങനെ വിദേശ പണം വരവിനെ ആശ്രയിക്കുന്ന നാടുകളിലൊന്നും കാര്യമായ വ്യവസായവളർച്ച ഉണ്ടായിട്ടില്ല. എന്നാൽ കേരളം സാമ്പത്തിക–സാമൂഹിക വളർച്ചയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. നോട്ട് റദ്ദാക്കൽ കൊണ്ടു മാത്രമല്ല, 2016 ലോകമാകെ സാമ്പത്തികരംഗത്തു ചരിത്രം സൃഷ്ടിച്ച വർഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ആഗോളവൽക്കരണത്തിനു തടയിടുകയും യൂറോപ്പും യുഎസും ഉൾപ്പെടെ സംരക്ഷണ നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ബ്രെക്സിറ്റ് ഉദാഹരണം. ഇനി ഫ്രാൻസിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പും അതിലേക്കു നയിക്കുന്നതാവാനാണു സാധ്യത.

ഫെഡറൽ ബാങ്ക് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഫൗണ്ടേഷൻ ട്രസ്റ്റി ഹരീഷ് എച്ച്. എൻജിനീയർ, എക്സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ഖജൂറിയ, ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവി രാജു ഹോർമിസ്, ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി മാത്യു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :