ചിരിത്താരമായും വില്ലനായും ഒടുവില്‍ സ്വഭാവവേഷങ്ങളിലും വരെ തിളങ്ങിയ കലാഭവന്‍ ഷാജോണിന് ഇനി സംവിധായകന്റെ തൊപ്പി. പൃഥ്വിയോട് തിരക്കഥാകാരനായി മാത്രം പറഞ്ഞ കഥ താരത്തിന് ഇഷ്ടപ്പെട്ടതോടെയാണ് സംവിധായകന്റെ കുപ്പായംകൂടി അണിയാനുള്ള തീരുമാനമായത്. കഥകേട്ടയുടന്‍ ഷാജോൺ തന്നെ ചിത്രം സംവിധാനം ചെയ്യണമെന്ന് പൃഥ്വി നിര്‍ദേശിക്കുകയായിരുന്നു. അടുത്ത വര്‍ഷം അവസാനം ചിത്രം ആരംഭിക്കുമെന്ന് ഷാജോണ്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
Advertisement