എന്റെ വിവാഹം കഴിഞ്ഞത് 22 ാം വയസിൽ, ഭാര്യയ്ക്ക് അന്ന് 12 വയസ്. ഭാര്യയ്ക്ക് 17 ാം വയസുള്ളപ്പോഴാണ് കുട്ടിയുണ്ടായത്. അന്ന് തനിക്ക് അലിഖഡിൽ പരീക്ഷയ്ക്ക് പോകേണ്ട ദിവസമായിരുന്നു. നേരെ ചൊവ്വേയിലാണ് പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്. തന്റെ മരണശേഷം ശരീരം ദഹിപ്പിക്കണമെന്ന് പറഞ്ഞത് ഭാര്യയ്ക്കും വീട്ടുകാർക്കും ഇഷ്ടമായില്ല. അതോടെ അവർ വിവാഹമോചനം ആവശ്യപ്പെട്ടു. തന്റെ എഴുത്തിനും ജീവിതത്തിനും അവർ ഒരിക്കൽ തടസം നിന്നിട്ടില്ല. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞു.
മതത്തിനും ജാതിക്കും അതീതമായി താൻ മനുഷ്യനെ സ്നേഹിക്കുന്നു. അതാണ് തന്നിലുള്ള ഏറ്റവും നല്ലകാര്യം. ഇസ്ലാമായി ജനിച്ച ഹിന്ദുവാണ് താനെന്നും പുനത്തിൽ കുഞ്ഞബ്ദുള്ള നേരെ ചൊവ്വേയിൽ പറയുന്നു. ലൈംഗികത തെറ്റല്ല. അത് മനുഷ്യന് അത്യാവശ്യമാണെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റല്ലെന്നും പുനത്തിൽ പറഞ്ഞു. മനുഷ്യന് ഏറ്റവും വേണ്ടത് സ്വാതന്ത്ര്യമാണ്. എഴുത്തിൽ സത്യസന്ധത ഇല്ല, ആത്മാർഥതയേ ഉള്ളൂ. തന്റെ കഥകൾ നിറം പിടിപ്പിച്ചവയാണെന്നും പുനത്തിൽ കുഞ്ഞബ്ദുള്ള പറയുന്നു.