കമല്‍ഹാസനും ശിവാജി ഗണേശനും മല്‍സരിച്ചഭിനയിച്ച തേവര്‍ മകന്‍ പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു. കമല്‍ഹാസന്‍റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദി, കന്നട ഭാഷകളിലേക്കും പിന്നീട് പുനരാവിഷ്കരിച്ചു. ഇതൊരു തുടക്കമായിരുന്നു. ജീവിതത്തില്‍ തന്നെ കാത്തിരിക്കുന്ന വലിയ മാറ്റങ്ങളിേലക്കാണ് ശക്തി തീവണ്ടിയിറങ്ങിയത്. രണ്ടു ഇതിഹാസങ്ങളുടെ കൂടിച്ചേരലായിരുന്നു തേവര്‍ മകന്‍. ശിവാജി ഗണേശന്‍റെയും കമല്‍ഹാസന്‍റെയും അച്ഛന്‍ മകന്‍ ഇഴപ്പൊരുത്തം തിരശീല തൊട്ടപ്പോള്‍ ആ കൂട്ടുച്ചേരലിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഭരതനും. മലയാളത്തിന്റെ ഭരതന്‍ ടച്ച് അങ്ങനെ തമിഴകത്തും ചരിത്രം സൃഷ്ടിച്ചു
കഥാഗതിയില്‍ ഗൗതമിയില്‍ നിന്നും നിനച്ചിരിക്കാതെ നായികസ്ഥാനത്തേക്ക് രേവതി അവതരിക്കുന്നു. രേവതി എന്ന അഭിനേത്രിയ്ക്ക് എറെ വെല്ലുവിളിയുയര്‍ത്തിയ വേഷം. കാഴ്ചകാരനെ ഒരെസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു രേവതിയുടെ പഞ്ചവര്‍ണ്ണം.
സൗഹ്യദത്തിനും പ്രണയത്തിനും അച്ഛന്‍ മകന്‍ ബന്ധത്തിനും വേറിട്ടൊരു നിര്‍വചനം കുറിച്ചു ഭരതന്‍. അതിനു കൂട്ടായി ഇളയരാജയുടെ സംഗീതവും. കഥയുടെ അവസാനം മോഹിച്ചതൊല്ലാം നഷ്ടപ്പെടുത്തി വിധിക്കുമുന്നില്‍ അലറികരയുന്ന സാധാരണക്കാരില്‍ സാധാരണക്കാരനാവുന്നു തേവര്‍ മകന്‍. കഥ തുടങ്ങിയ അതെ തീവണ്ടിയാപ്പീസില്‍ കൈയ്യില്‍ വിലങ്ങുമായി ശക്തി മടങ്ങിയതാകട്ടെ പ്രേക്ഷകന്റെ കണ്ണീരില്‍കുതിര്‍ന്ന കയ്യടിയോടെയായിരുന്നു.