ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാനായി സൗദി അറേബ്യ അതിര്‍ത്തി തുറന്നു. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴിയും ഖത്തര്‍ പൗരന്മാര്ക്ക് രാജ്യത്ത് പ്രവേശിക്കാം. മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ച ഉപരോധം നിലനില്‍ക്കെയാണ് സൗദിയുടെ നിര്‍ണായക നടപടി. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്മാന് ഖത്തര്‍ ഷേഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സൗദിക്കു പുറമെ ഈജിപ്തും ബഹറൈനും യുഎഇയുമാണ് ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചത്. തീരുമാനത്തോട് ഖത്തര്‍ ഇതുവരെ പ്രതികരിച്ചില്ല.
Advertisement