സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഒമാൻ മന്ത്രാലയം. മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദിയുടെ പേരിലാണ് ഇത് സംബന്ധിച്ച് പ്രസ്ഥാവന പ്രചരിച്ചത്. അറബിക് ചാനലിന് നല്കിയ അഭിമുഖം എന്ന ടൈറ്റിലോടെയാണ് പ്രചരിക്കപ്പെട്ടത്. സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികള്‍ നിര്മിക്കുമെന്നുൾപ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ഓണ്‍ലൈന്‍ അറിയിച്ചു.
Advertisement