ഒമാനില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസാ നിയമത്തില്‍ മാറ്റം വരുത്തി. ഒന്നിലേറെ തവണ വന്നുപോകാവുന്ന വീസയില്‍ എത്തുന്നവര്‍ക്ക് ഓരോ തവണയും ഒരു മാസം വരെ ഒമാനില്‍ തങ്ങാം. നേരത്തെ ഇത് മൂന്നാഴ്ച മാത്രമായിരുന്നു.
മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്ക് കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനിൽ വന്നു പോകുന്നതിന് അനുമതിയുണ്ട്. ഓരോ തവണയും 30 ദിവസം വീതം രാജ്യത്ത് തങ്ങാനും അനുമതി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ഒരു മാസം കൂടി താമസാനുമതി നീട്ടാനും സാധിക്കും. വിദേശ താമസ നിയമത്തിൽ മാറ്റം വരുത്തിയാണ് പുതിയ അനുമതി നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് പ്രവേശന കവാടങ്ങളില്‍ ആവശ്യമായ സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു. ഇതോടനുബന്ധിച്ച് ചില വിസാ നിരക്കുകളിലും മാറ്റം വരുത്തി. ശാസ്ത്ര ഗവേഷണ, നിക്ഷേപക ട്രാൻസിസ്റ്റ് വിസകള്‍ക്ക് അമ്പത് റിയാലാണ് നിരക്ക്. കുടുംബ, പഠന വിസക്ക് മുപ്പത് റിയാൽ വീതം നല്‍കണം. തൊഴിൽ വിസക്കും ഒരു മാസത്തെ സന്ദര്‍ശക വിസക്കും ഇരുപത് റിയാൽ വീതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.