നഗരഹൃദയത്തിലേക്ക് െമട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചി െമട്രോ റയിലും പ്രമുഖ റണ്ണിങ് ക്ലബ്ബായ സോള്‍സ് ഒാഫ് കൊച്ചിനും ചേര്‍ന്ന് മെട്രോ ഗ്രീന്‍ റണ്‍ സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹോള്‍ മൈതാനത്ത് കൊച്ചി മേയര്‍ സൗമിനി ജെയിന് മെട്രോ ഗ്രീന്‍ റണ്‍ ഫ്ളാഗ് ഒാഫ് ചെയ്തു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാത നാളെ നാടിന് സമര്‍പ്പിക്കാനിരിക്കെയാണ് മെട്രോ ഗ്രീന്‍ റണ്‍ സംഘടിപ്പിച്ചത്. കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജും ഫ്ളാഗ് ഒാഫ് നിര്‍വഹിച്ച് കൊച്ചി മേയര്‍ സൗമിനി ജയിനും മെട്രോ ഗ്രീന്‍ റണ്ണിന്റെ ഭാഗമായി.
പ്രകൃതിക്ക് ദോഷകരമാകാത്ത ഗതാഗതമാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് കെ.എം.ആര്.എല്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതേ കാഴ്ചപ്പാടോടെയാണ് റണ്ണിങ് ക്ളബ്ബായ സോള്‍സ് ഒാഫ് കൊച്ചിന്റെയും പ്രവര്‍ത്തനം. ഈ കാഴ്ച്ചപാടില്‍ ഇരുവരുടെയും ആദ്യസംരംഭമാണ് മെട്രോ ഗ്രീന്‍ റണ്‍. ദര്‍ബാര്‍ ഹോള്‍ മൈതാനത്തുനിന്ന് തുടങ്ങി കലൂര്‍ സ്റ്റേഡിയത്തിലെത്തി തിരിച്ച് ദര്‍ബാര്‍ ഹോള്‍ മൈതാനത്ത് ഗ്രീന്‍ റണ്‍ സമാപിച്ചു.