പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട് റവന്യൂ വകുപ്പ് അടച്ചുപൂട്ടി. റവന്യൂ വകുപ്പി്‌ന്റെ നടപടിക്കെതിരെ റിസോര്‍ട്ട് ഉടമ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. റിസോര്‍ട്ട് ഇനി തുറക്കണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വേണം.
മാര്‍ച്ച് 13നും ഓഗസ്റ്റ് ആദ്യവാരവുമാണ് പ്ലംജൂഡി റിസോര്‍ട്ടിന് സമീപം വന്‍ പാറക്കെട്ടുകള്‍ അടര്‍ന്നുവീണത്. ആദ്യ അപകടത്തില്‍ രണ്ട് കാറുകളും റിസോര്‍ട്ടിന്റെ മതിലും തകര്‍ന്നു. ഇതോടെ ജില്ലാ കലക്ടര്‍ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. എന്നാൽ പിഡബ്യൂഡി യില്‍ നിന്ന് അനുകൂല ഉത്തരവ് സംബാധിച്ച് റിസോര്‍ട്ട് തുറന്നു. ഇതിന് പിന്നാലെ് ര്ണ്ടാമതും റിസോര്‍ട്ടിന് സമീപം വന്‍പാറക്കെട്ട് അടര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു. പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ വീണ്ടും ഉത്തരവിട്ടു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതി വേണമെന്നും നിഷ്‌കര്‍ഷിച്ചു. ഈ ഉത്തരവ് ലംഘിച്ച് റിസോര്‍ട്ടിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകി. രാഷ്ട്രീയ സമ്മര്‍ദം ശക്തമായതോടെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടവും മടിച്ചു.
ഇതിനിടെ റവന്യൂ നടപടിക്കെതിരെ റിസോര്‍ട്ടുടമ ഹൈക്കോടതിയെ സമീപിച്ചുജില്ലാ കലക്ടറുടെ നടപടി ശരിവെച്ചു. ഇതോടെ റിസോർട്ട് അടച്ചുപൂട്ടാൻ റവന്യൂ ഉദ്യോഗസ്ഥരെത്തിയെങ്കിലും സഞ്ചാരികളുണ്ടെന്ന് ചൂണ്ടികാട്ടിയതോടെ ഇളവ് നൽകി. ഇത് മുതലെടുത്ത് റിസോർട്ട് ഉടമ ഡിവിഷന്‍ ബഞ്ചില്‍ വീണ്ടും അപ്പീൽ നൽകി. റിസോർട്ട് തുറക്കേണ്ടതില്ലെന്നായിരുന്നു ഇത്തവണയും കോടതി വിധി. ഇതോടെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് റവന്യൂ ഉദ്യോഗസ്ഥർ മനസില്ലാ മനസോടെ നടപ്പാക്കിയത്.