കേരളത്തെ സംബന്ധിച്ച ഒരു മഹാസത്യമാണ് എ.കെ.ആന്റണി പറഞ്ഞത്. ആരാധനാലയങ്ങള്‍ഇന്ന് സമ്പത്തിന്റെ കേന്ദ്രങ്ങളാണ്. അല്ലെങ്കില്‍ഒരുപക്ഷേ എന്നും അങ്ങനെ തന്നെ. ഏത് മതത്തെയും സമുദായത്തെയും സംബന്ധിച്ച് ഇതുതന്നെയാണ് ശരി. വിശ്വാസത്തിന്റെ പേരിലാകുമ്പോള്‍വാരിക്കോരി നല്‍കാന്‍മടിക്കാത്തവരാണ് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലേയും വിശ്വാസികള്‍.
ഇല്ലാത്തവര്‍വയറുമുറുക്കി ഉടുത്തിട്ടായാലും ആരാധനാലയങ്ങള്‍ക്ക് സംഭാവന ചെയ്യും. ഈ സമ്പത്തെല്ലാം വിനിയോഗിക്കപ്പെടുന്നത് നല്ല കാര്യങ്ങള്‍ക്കാണോ? കോടികള്‍മുടക്കി ആരാധനാലയങ്ങള്‍നിര്‍മിക്കലും പുതുക്കിപ്പണിയലും മോടികൂട്ടലുമാണ് നടക്കുന്നത്. ഇത് കേരളത്തെപ്പോലെ ബഹുഭൂരിപക്ഷവും സാധാരണക്കാരായ നാടിന് താങ്ങാവുന്നതാണോ?
എന്നാൽ തീർത്ഥാടനാലയങ്ങൾ എന്ന നിലയിൽ അവിടെ വരുന്ന വിശ്വാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ അധികൃതർക്കു ബാധ്യതയുണ്ടെന്ന് ഫാ: പോൾ തേലക്കാട്ട് മനോരമ ന്യൂസിന്റെ ഒൻപതു മണി ചർച്ചയിൽ പറഞ്ഞു. എന്നാൽ ഇടപ്പളളി പളളിയിലെ സൗകര്യങ്ങൾ ആഡംബരത്തിന്റെതാണോയെന്ന സന്ദേഹം സാധാരണക്കാരനിൽ ജനിപ്പിച്ചാൽ തെറ്റു പറയാനാകില്ലെന്നും വിശ്വാസികളുടെ പണം കൊണ്ട് പണിയുന്ന പളളികളിൽ ആത്മീയതയ്ക്ക് മുൻതൂക്കം നൽകണമെന്നും ഫാ: പോൾ തേലക്കാട്ട് അഭിപ്രായപ്പെട്ടു. ദുഖിക്കുന്ന ആളുകൾ ഇടവകയിൽ തന്നെ ഉണ്ടെന്ന കാര്യം തിരിച്ചറിയണമെന്നും അവരുടെ വേദനയും ഇല്ലായ്മയും ചോദ്യമായി നമ്മുടെ മനസിൽ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.യാഥാർത്ഥ്യബോധം ഇല്ലാത്ത പ്രവൃത്തി കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശീതീകരിച്ച ആരാധനാലയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്തു വന്നിരുന്നു. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ലെന്നും ഇവിടങ്ങളിലെ സമ്പത്ത് നല്ല കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പൊതുചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ ആരാധനാലയങ്ങളിൽ സമ്പത്തു കുന്നുകൂടുകയാണ്. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ല. ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കണക്കില്ലാത്ത സമ്പത്താണ് എത്തുന്നത്. അതു മുഴുവൻ നല്ല കാര്യങ്ങൾക്കല്ല വിനിയോഗിക്കപ്പെടുന്നത്. കോടികൾ മുടക്കി ആരാധനാലയങ്ങൾ പുനരുദ്ധരിക്കേണ്ട ആവശ്യമുണ്ടോ ? ഈ സമ്പത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടേ ? ഭൂരിപക്ഷത്തിന്റേതു മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതിൽപ്പെടും’- ആന്റണി പറഞ്ഞു.