വളരെ നിസ്സാരമായ ഒരു പ്രശ്നമാണ് അടുത്ത അരമണിക്കൂറില്‍ ചര്‍ച്ചചെയ്യുന്നത്. ജിമിക്കി കമ്മല്‍ പാട്ട് പുരോഗമന ആശയമുള്ളതല്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഒരു വേദിയില്‍ പ്രസംഗിച്ചു. ഇത്തരം പാട്ടുകളാണ് നമ്മുടെ യുവജനങ്ങളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അവരുടെ വാദം. പരുമല പള്ളിയില്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. കാര്യം വളരെ നിസ്സാരമാണ്. സാന്ദര്‍ഭികമാണ്. പക്ഷേ യുവജനങ്ങളെ ആവേശം കൊള്ളിക്കാനും പ്രചോദിപ്പിക്കാനും ചിന്ത ജെറോം നടത്തിയ ആ പ്രസംഗത്തില്‍ നിന്ന് വലിയൊരു ചോദ്യമുണ്ട്. ഇത്രയ്ക്ക് അരസികയാകാമോ നമ്മുടെ യുവജനകമ്മീഷന്‍ അധ്യക്ഷ?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. ചിന്ത ജെറോമിന് എന്തും പറയാം. പക്ഷേ ഡി.വൈ.എഫ്.ഐ നേതാവായ സഖാവ് ചിന്ത ജെറോം കുറച്ചുകൂടി ചിന്തിച്ച് സംസാരിക്കണം. യുവജന കമ്മിഷന്‍ അധ്യക്ഷയായ ചിന്ത ജെറോം കുറേക്കൂടി സഹൃദയത്വത്തോടെ സംസാരിക്കണം. നമുക്ക് ആകപ്പാടെ ഡി.വൈ.എഫ്.ഐയും യുവജന കമ്മിഷനുമൊക്കെ ഓരോന്നുവച്ചേ ഉള്ളൂ.