വിരാട് കോഹ്‍ലിയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന റിപ്പോർട്ട് നിഷേധിച്ച് അനുഷ്കശർമ്മ. കേൾക്കുന്നതെല്ലാം കെട്ടുകഥകളാണെന്നാണ് അനുഷ്കയുടെ നിലപാട്. എന്നാൽ, ഇരുവരുടേയും വിവാഹം ഡിസംബർപകുതിയോടെ ഇറ്റലിയിൽവച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
ഇടയ്ക്ക് ബന്ധംതകർന്നതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും, കൊഹ്‍ലിയും അനുഷ്കയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഈ പരസ്യമാണ് വിവാഹംസംബന്ധിച്ച ചർച്ചകളെ ചൂടുപിടിപ്പിച്ചത്. ഒപ്പം, കുറച്ചുകാലത്തേക്ക് വിശ്രമം ആവശ്യമാണെന്ന് വിരാട് കോഹ്‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടതോടെ, കല്യാണം ഡിസംബറില്‍തന്നെയെന്ന് പ്രചരിച്ചു. കല്യാണത്തിനായി തയ്യാറെടുക്കുന്നതിനാൽ പുതിയചിത്രങ്ങൾക്കൊന്നും അനുഷ്ക ഡേറ്റ് നൽകുന്നില്ലായെന്നുപോലും വാർത്തകളെത്തി. പക്ഷെ, ഇതെല്ലാം തള്ളിക്കളഞ്ഞ അനുഷ്ക, കേൾക്കുന്നതെല്ലാം കെട്ടുകഥകള്‍ മാത്രമാണെന്നാണ് പറയുന്നത്. ഒരുദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക നിലപാടറിയിച്ചത്.
പക്ഷേ, കെട്ടുകഥയല്ല, ഡിസംബറിൽ ഇറ്റലിയിൽനടക്കുന്ന കെട്ടിൻറെ കഥകളാണിതെന്നാണ് സ്ഥിരീകരിക്കാത്ത വിവാഹവാർത്തകളിലെ ഉള്ളടക്കം.
ക്രിക്കറ്റ്നായകൻ കോഹ്‍ലിയുടേയും, ബോളിവുഡ് സുന്ദരി അനുഷ്കയുടേയും പ്രണയംസംബന്ധിച്ച് പലവിധ ചർച്ചകളാണ് കഴിഞ്ഞ രണ്ടുവർഷമായി അരങ്ങേറുന്നത്.